പാലക്കാട്: കുമരംപുത്തൂർ പൊതുവാപാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. 4 വയസ് പ്രായം വരുന്നു   പുലിയാണ് കുടുങ്ങിയത്. ദിവസങ്ങളായി ഈ മേഖലയിൽ പുലി ശല്യം ഉണ്ടെന്നും നാട്ടുകാരിൽ ചിലരുടെ വളർത്തുമൃഗങ്ങളെ പുലിപിടിച്ചിരുന്നുവെന്നും പരാതിയുയർന്നിരുന്നു. നാട്ടുകാരിൽ ചിലർ പുലിയെ കണുകയും ചെയ്തു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്.