മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെണ്‍പുലിയെയെയാണ് ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികള്‍  പുലിയുടെ ജഡം കണ്ട  വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി.  

മറയൂര്‍: മറയൂരിന് സമീപം തോട്ടം മേഖലയായ കാപ്പി സ്റ്റോറില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. എട്ട് വയസ്സ് പ്രായമുള്ള പെണ്‍പുലിയെയെയാണ് ചത്തനിലയില്‍ കണ്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് തോട്ടം തൊഴിലാളികള്‍ പുലിയുടെ ജഡം കണ്ട വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്തി.

വനാതിര്‍ത്തിയിലെ തലയാര്‍ തേയിലത്തോട്ടം 12 ഏക്കര്‍ എന്ന സ്ഥലത്താണ് രണ്ട് ദിവസം പഴക്കം ചെന്ന നിലയിലായിരുന്നു പുലിയെ കണ്ടെത്. ഈ പ്രദേശത്ത് രണ്ട് വര്‍ഷത്തിലേറെയായി പുലിയുടെ ആക്രമണത്തില്‍ പത്തിലധികം കന്നുകാലികള്‍ ചത്തിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റെയിഞ്ച് ഓഫിസര്‍മാര്‍, ഡോക്ടര്‍മാര്‍,വന്യജീവി സംഘടനാംഗങ്ങള്‍, ജനപ്രതിനിധികള്‍, എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പകല്‍ പുലിയെ പോസ്റ്റുമോര്‍ട്ടം ചെയ്യും. 

മോൻസനെ സഹായിച്ച ഐ.ജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ആക്ട് ( എന്‍ടിസിഎ) പ്രകാരമുള്ള പ്രോട്ടോകോള്‍ അനുസരിച്ച് പുലിയെ രാത്രി പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കഴിയാത്തതിനാലാണ് ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്.ഹരീന്ദ്രകുമാര്‍ പറഞ്ഞു.

മോൻസനെ സഹായിച്ച ഐ.ജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്