അട്ടപ്പാടി ഷോളയൂരും പുലിപ്പേടിയിൽ, രണ്ടുമാസത്തിനിടെ കൊന്നത് ഏഴ് പശുക്കളെ, വനംവകുപ്പ് ഇടപെടണമെന്ന് ഊര്
മിക്കവരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരാണെങ്കിലും രണ്ടുമാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നതോടെ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഇവര്‍

പാലക്കാട് : അട്ടപ്പാടി അഗളി ഷോളയൂരും പുലിപ്പേടിയിലാണ്. രണ്ടു മാസത്തിനിടെ ഏഴ് പശുക്കളെയാണ് പുലി കൊന്നത്. കന്നുകാലികളെ വളര്‍ത്തി ജീവിക്കുന്ന നാട്ടുകാര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കത്താളിക്കണ്ടി ഊരിൽ രണ്ട് പുലികൾ പതിവായി എത്തുന്നുണ്ട്. ഇതോടെ കന്നുകാലി വളർത്തലും കത്താളിക്കണ്ടി ഗ്രാമത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. മിക്കവരും കന്നുകാലികളെ വളർത്തി ജീവിക്കുന്നവരാണെങ്കിലും രണ്ടുമാസത്തിനിടെ ഏഴ് പശുക്കളെ പുലി കൊന്നതോടെ ഉപജീവനവും മുടങ്ങുമെന്ന പേടിയിലാണ് ഇവര്‍.
പുലിക്ക് പുറമെ, ചെന്നായ്ക്കളും ഇവിടെ പതിവായി എത്തുന്നുണ്ട്. കന്നുകാലികളെ മേയ്ക്കാനായി അധികദൂരം പോകാൻ ഇവിടുത്തുകാര്‍ക്ക് പേടിയാണ്. പലപ്പോഴും പുലി തൊഴുത്തിന് അടുത്തുവരെ എത്തുന്നുണ്ട്. രണ്ട് പുലികളാണ് വരാറുള്ളത്. പട്ടികളെ പുലികൾ പതിവായി പിടിക്കുന്നുണ്ട്. ഇതോടെ ഊരു കാവലിനുള്ള നായ്ക്കൾ കുറഞ്ഞു. വനംവകുപ്പ് പരിഹാരത്തിന് ശ്രമിക്കണം എന്നാണ് ഊരിൻ്റെ ആവശ്യം.
Read More : വയനാടിനെ വിറപ്പിച്ച പിഎം 2 ആന ഇനി രാജ; ആളെക്കൊല്ലി കടുവയ്ക്ക് കെജിഎഫിലെ വില്ലന്റെ പേര്