സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. 

തിരുവനന്തപുരം: കഴിഞ്ഞ 18ന് വർക്കല അയന്തി കടവിന് സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ എൽഐസി ഏജന്‍റ് ജെസിയുടെ (54) മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണനാക്ക്‌ സ്വദേശി മോഹനനെ (55) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ പ്രദേശത്ത് ആത്മഹത്യകൾ പതിവായതിനാൽ ആത്മഹത്യയാണെന്നാണ് എല്ലാവരും കരുതിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. സിസിടിവി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മോഹനൻ പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മോഹനൻ പൊലീസിനോട് പറഞ്ഞു. സാരി ഉപയോഗിച്ച് ജെസ്നയെ മോഹനൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ജെസ്നയെ കാണാനില്ലെന്ന് മകൾ കടയ്ക്കാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നവടത്തിയ അന്വേഷണത്തിലാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഹനൻ ഓട്ടോയിൽ സംഭവ സ്ഥലത്ത് എത്തിയതായി പൊലീസിന് മനസിലായി. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യുകയായിരുന്നു.