തിരുവനന്തപുരം പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാല് വയസ്സുകാരി മരിച്ചു. എൽകെജി വിദ്യാർത്ഥിനിയായ സനാ മെഹ്‌റിൻ ആണ് മരിച്ചത്. അമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിവരുമ്പോഴായിരുന്നു അപകടം.

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി വിദ്യാർഥിനിയുമായിരുന്ന സനാ മെഹ്‌റിൻ ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച ഉച്ചയ്ക്ക് മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു. വൈകിട്ടോടെ സംസ്കരിക്കും.

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു, എൽകെജി വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: പാങ്ങോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരി മരിച്ചു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകളും പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി വിദ്യാർഥിനിയുമായിരുന്ന സനാ മെഹ്‌റിൻ ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാതാവിനോടൊപ്പം വിവാഹത്തിനുപോയി മടങ്ങിയെത്തിയപ്പോഴായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ എത്തി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനെത്തിച്ചു. വൈകിട്ടോടെ സംസ്കരിക്കും