മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റാണ് യുവാവ് താഴിട്ട് പൂട്ടിയത്. സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപാണ് ഗേറ്റ് പൂട്ടിയത്.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റാണ് യുവാവ് താഴിട്ട് പൂട്ടിയത്. സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപാണ് ഗേറ്റ് പൂട്ടിയത്. സ്വതന്ത്രനായി മത്സരിക്കാനാണ് പ്രദീപ് ശ്രമിച്ചത്. എന്നാല്‍ സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഇതില്‍ പ്രതിഷേധിച്ച് രാത്രിയാണ് ഇയാള്‍ പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് പൂട്ടിയത്.

YouTube video player