Asianet News MalayalamAsianet News Malayalam

മാലിന്യപ്ലാന്റ് നി‍‍ർമാണത്തിനെതിരെ കോതിയിൽ പ്രാദേശിക ഹ‍ർത്താൽ; പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കോ‍ർപറേഷൻ

പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപറേഷന്‍ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ചെ്യത് നീക്കിയിരുന്നു

Local hartal in Kothi against construction of sewage plant
Author
First Published Nov 25, 2022, 6:01 AM IST

 

കോഴിക്കോട്: കോതിയിൽ ശുചിമുറി മാലിന്യപ്ലാന്‍റ് സ്ഥാപിക്കാനുളള കോർപറേഷൻ നടപടിയിൽ പ്രതിഷേധിച്ച് സമരസമിതിയുടെ പ്രാദേശിക ഹർത്താൽ തുടങ്ങി. കോർപറേഷനിലെ 57, 58, 59ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹർത്താല്‍ . കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹർത്താൽ. 

പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപറേഷന്‍ നീക്കത്തിനെതിരെ തുടർച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ചെ്യത് നീക്കിയിരുന്നു.  ഒരു കാരണവശാലും പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് കോർപ്പറേഷൻ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മാലിന്യ പ്ലാന്റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും

'കോതി സമരത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന,മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണവുമായിമുന്നോട്ട് 'മേയർ ബീനഫിലിപ്പ്

Follow Us:
Download App:
  • android
  • ios