Asianet News MalayalamAsianet News Malayalam

കുതിച്ച് പാഞ്ഞ് ടാങ്കർ ലോറി, പിന്നാലെ കാറിൽ നാട്ടുകാരുടെ സംഘം; 3 പേ‍ർ പിടിയിലായത് കക്കൂസ് മാലിന്യം തള്ളിയതിന്

ആലപ്പുഴ സ്വദേശികളായ റോബിൻ, ജയപ്രസാദ്, സാബു എന്നിവരാണ് കക്കൂസ് മാലിന്യം ടാങ്കറിലെത്തിച്ച് വഴിയരികിൽ തള്ളിയത്

locals chase tanker lorry which dump toilet waste at road side
Author
First Published Sep 19, 2024, 11:15 PM IST | Last Updated Sep 19, 2024, 11:56 PM IST

കോട്ടയം: ടാങ്കര്‍ ലോറിയിൽ എത്തി റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയവരെ 23 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി നാട്ടുകാർ. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിന് സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശികളായ റോബിൻ, ജയപ്രസാദ്, സാബു എന്നിവരാണ് കക്കൂസ് മാലിന്യം ടാങ്കറിലെത്തിച്ച് വഴിയരികിൽ തള്ളിയത്. മാലിന്യം നിക്ഷേപിച്ച ശേഷം ടാങ്കര്‍ ലോറിയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാര്‍ കാറിൽ പിന്തുടരുകയായിരുന്നു. 23 കിലോമീറ്റര്‍ അപ്പുറത്തുള്ള  ഗാന്ധിനഗറിൽ വെച്ചാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടിയത്. പാലാ രാമപുരം ഭാഗത്തെ ഒരു വീട്ടിൽ നിന്നും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയ ശേഷം മാലിന്യം ബൈപ്പാസിന് സമീപം തള്ളാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios