പെരിന്തൽമണ്ണ: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ക്ഷേത്രത്തിൽ പൂജ നടത്തിയതിനും ആരാധനക്കെത്തിയതിനും ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരുമുൾപ്പെടെയുള്ളവർക്കുമെതിരെയാണ് കേസ് എടുത്തത്. പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. 

പ്രദേശത്തെ പരിശോധനക്കിടെ പലരും ക്ഷേത്രത്തിൽപ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷമം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സി.ഐ ശശീന്ദ്രൻ പറഞ്ഞു. അന്വേഷണത്തിൽ ക്ഷേത്രത്തില്‍ കൂടുതൽപ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.