ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു പരാതിക്കിടയാക്കിയ സംഭവം. രാത്രി കല്‍പ്പറ്റ ചന്ദ്രഗിരി ഇന്‍ ലോഡ്ജില്‍ അതിക്രമിച്ചു കയറിയാണ് മൂന്ന് യുവാക്കള്‍ അതിക്രമം കാണിച്ചത്.

കല്‍പ്പറ്റ: ലോഡ്ജില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു പറിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കല്‍പ്പറ്റ മെസ്സ് ഹൗസ് റോഡ് മാട്ടില്‍ വീട്ടില്‍ നൗഷിര്‍ എന്ന അങ്കു(37)വിനെയാണ് കല്‍പ്പറ്റ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ ബുധനാഴ്ച്ച പുലര്‍ച്ചെ കല്‍പ്പറ്റയില്‍ വെച്ചാണ് പിടികൂടിയത്. മോഷണം, എന്‍ഡിപിഎസ്, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ നൗഷിര്‍.

ഈ കേസില്‍ ഇനിയും രണ്ടുപേരെ കൂടി പിടികൂടാനുള്ളതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു പരാതിക്കിടയാക്കിയ സംഭവം. രാത്രി കല്‍പ്പറ്റ ചന്ദ്രഗിരി ഇന്‍ ലോഡ്ജില്‍ അതിക്രമിച്ചു കയറിയാണ് മൂന്ന് യുവാക്കള്‍ അതിക്രമം കാണിച്ചത്. ഇവര്‍ ആവശ്യപ്പെട്ട റൂം തുറന്നു കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ജീവനക്കാരനെ മര്‍ദിക്കുകയും ഫോണ്‍ പിടിച്ചു പറിച്ച് കടന്നു കളയുകയും ചെയ്തത്.

കക്കൂസിന്‍റെ പൈപ്പിനോട് ചേര്‍ന്ന് കണ്ടത് മസാല പുരട്ടി വച്ച ചിക്കൻ പീസുകൾ; ഫലക് മജ്ലിസ് ഹോട്ടലിന് പൂട്ട് വീണു

കുട്ടികൾ എഴുതിയതിൽ സർവത്ര തെറ്റ്! പഠിപ്പിക്കേണ്ട സമയത്ത് അധ്യാപകന്‍റെ കാൻഡി ക്രഷ് കളിയും ഫോൺ വിളിയും, സസ്പെൻഷൻ

ആട് ഫാം തുടങ്ങുന്നതിനെടുത്ത വീട്, 14 ചെറിയ കുപ്പികളിലായി മണ്ണിൽ കുഴിച്ചിട്ട 'രഹസ്യം'; പുറത്തെടുത്ത് എക്സൈസ്

മലദ്വാരത്തിലും മദ്യക്കുപ്പിയിലുമായി ആകാശമാർ​ഗം എത്തിച്ചത് കോടികളുടെ 'മൊതൽ'; ഒരാൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം