Asianet News MalayalamAsianet News Malayalam

നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് പാഞ്ഞ് കയറി; തൃശൂരിൽ മീന്‍ കച്ചവടക്കാരന്‍ മരിച്ചു

ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

lorry  accident fishmonger died  in thrissur
Author
First Published Nov 30, 2022, 5:45 PM IST

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം കടകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. മുക്കത്ത് നിന്നും റബ്ബര്‍ പാല്‍ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേയ്ക്ക് പോയ ലോറിയാണ് ചെറുതുരുത്തി പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read:  പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടു

അതേസമസയം, തൃശൂർ ചെന്ത്രാപ്പിന്നിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ചെന്ത്രാപ്പിന്നി പതിനേഴാംകല്ലിൽ വെച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോവുകയായിരുന്ന കാറിലും ബൈക്കിലുമിടിച്ച്  മതിൽ തകർത്താണ് ബസ് നിന്നത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

അതിനിടെ, തിരുവനന്തപുരത്ത് സിമന്‍റ് ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. താഴെവിള തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ ( 19) എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം ഉണ്ടായത്. പൂവാർ ഊരമ്പ് പിൻകുളം എം എസ് സി ചർച്ചിന് മുന്നിലുള്ള കൊടുംവളവിലാണ് സംഭവം. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ജീനോ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഊരമ്പിൽ നിന്നും സിമന്‍റുമായി പൊഴിയൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും പൊഴിയൂരിൽ നിന്നും ഊരമ്പ് ഭാഗത്ത് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. പള്ളിക്ക് മുന്നിലുള്ള വളവിൽ വെച്ച് ബൈക്ക് ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏറ്റ ക്ഷതമാണ് ജോബിന്‍റെയും ജഫ്രിന്‍റെയും മരണ കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊഴിയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios