Asianet News MalayalamAsianet News Malayalam

നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്. 

lorry accident in malappuram nadukani churam
Author
Vazhikkadavu, First Published Mar 1, 2020, 8:38 AM IST

നിലമ്പൂര്‍: മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പഞ്ചസാരയുമായി വരികയായിരുന്ന ലോറിയാണ് അഗ്നിക്കിരയായത്. ലോറിയുടെ ടയര്‍ പഞ്ചറായതോടെ ഇരുമ്പു ഭാഗം റോഡിലുരഞ്ഞ് തീ പിടിക്കുകയായിരുന്നു.

അപകടം നടന്ന് ലോറിയിലേക്ക് തീ പിടിച്ചതോടെ  ഡ്രൈവർ ഓടി രക്ഷപെട്ടു. തീ പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വഴിക്കടവ് പൊലീസ് പറഞ്ഞു.

"

Follow Us:
Download App:
  • android
  • ios