മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: എറണാകുളം ഇരുമ്പനത്ത് ടോറസ് ലോറിയും കാറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പനം പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. സിമന്റ് ലോഡുമായി വന്ന ലോറിയും കരിങ്ങാച്ചിറ ഭാഗത്ത് നിന്ന് വരികയായിരുന്നു കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. 

തിരുവാണിയൂർ സ്വദേശി അജിത്‌ ആണ് മരിച്ചത്. രഞ്ജി ജോസ്, ജോഷ്, ജിതിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു കാറിൻ്റെ അമിതവേഗത അപകടത്തിലേക്ക് നയിച്ചത് എന്നാണ് ദൃക്ഷ്സാക്ഷികള്‍ പറയുന്നത്. ദിശ തെറ്റിച്ചാണ് കാറ് വന്നത്. വലതുവശത്തെ ട്രാക്കിലൂടെ ലോറിയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Also Read: ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം