ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും, കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുൺ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത് നിന്ന് പൈനാപ്പിളുമായി വന്ന ലോറിയും, കണ്ണൂരിൽ നിന്ന് ചെങ്കല്ലുമായി വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ലോറിയുടേയും മുൻവശങ്ങൾ പൂർണ്ണമായും തകർന്നു. അരുൺ കുമാർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. കല്ല് കയറ്റി വന്ന ലോറിയിലെ ഡ്രൈവറാണ് മരിച്ച അരുൺ കുമാർ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

വിദേശത്ത് ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ, അറിയപ്പെട്ടത് പല പേരുകളിൽ; തിരുവനന്തപുരം സ്വദേശി പിടിയിൽ

രാവിലെ ജോലിക്ക് പോകുമ്പോൾ അപകടം: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

https://www.youtube.com/watch?v=Ko18SgceYX8