എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ആലപ്പുഴ: ആലപ്പുഴയിലെ ഹരിപ്പാട് ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു.ദേശീയപാതയിൽ ഡാണപ്പടി പാലത്തിന് കിഴക്ക് വശം ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന കെ എസ്സ് ആർ ടി സി ബസ്സിനെ മറികടന്ന് മറ്റൊരു വാഹനം എതിർദിശയിൽ നിന്ന് പെട്ടന്ന് കയറി വന്നപ്പോൾ ഇടിക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതാണ് അപകടത്തിന് കാരണം. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി ഗണേശൻ (62) നിസാര പരിക്കുകളൊടെ രക്ഷപ്പെട്ടു. ഹൈവേപോലിസും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് വെള്ളക്കെട്ടിൽ നിന്ന് ലോറി ഉയർത്തിയെടുത്തു.
