വീടിന് മുകളിലേക്ക് മറിഞ്ഞുവീണ കെഎസ്ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും. 

ഇടുക്കി: ഇടുക്കി പനംകുട്ടിയിൽ വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാർ ലോറി വീണ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പൊലീസ് ആവശ്യപ്പെട്ടെന്ന് വിശ്വംഭരന്‍റെ കുടുംബം പറയുന്നു. വീടിന് മുകളിലേക്ക് മറിഞ്ഞുവീണ കെഎസ്ഇബി ലോറി അഞ്ച് ദിവസമായിട്ടും മാറ്റാത്തതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കി പനംകുട്ടിയിലെ വിശ്വംഭരനും കുടുംബവും. 

ഇന്നലെ രാത്രിയും വിശ്വംഭരനും കുടുംബവും കഴിഞ്ഞത് ഇടിഞ്ഞ് പൊളിഞ്ഞ വീട്ടിനുള്ളിലായിരുന്നു. വീടിന് മുകളിലേക്ക് വീണ ലോറി ഇതുവരെ മാറ്റിയിട്ടില്ല. മതിയായ നഷ്ടപരിഹാരം നൽകാൻ കെഎസ്ഇബിയും കരാറുകാരും തയ്യാറാകുന്നില്ലെന്നാണ് വിശ്വംഭരൻ പറയുന്നത്. ലോറി കരാറുകാരന്റെതാണെന്ന് പറഞ്ഞ കെഎസ്ഇബി കൈയൊഴിഞ്ഞപ്പോൾ പൂർണ്ണമായും തകർന്ന വീടിനുള്ളിൽ ഈ മഴയിൽ എങ്ങനെ കഴിയും എന്നാണ് വിശ്വംഭരന്റെ ചോദ്യം. ലോറി കൊണ്ടുപോകേണ്ട കരാറുകാരൻ ആണെങ്കിൽ ഇതുവരെ എത്തിയിട്ടുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

YouTube video player