ചാരുംമൂട്: ഭാഗ്യം കൊണ്ടു വന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍. സമ്മാനം ലഭിച്ച ടിക്കറ്റ് തുകയായ 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. നൂറനാട് ഉളവുക്കാട് വനജാഭവനം ബാബുവാണ് തുക സംഭാവന ചെയ്തത്. 

ലോക്ക്ഡൗണിന് തൊട്ടുമുമ്പ് ബാബു വില്‍പ്പന നടത്തിയ ഒരു ടിക്കറ്റിന് 5,000 രൂപയും 10 ടിക്കറ്റുകൾക്ക് 500 രൂപ വീതവും സമ്മാനം ലഭിച്ചിരുന്നു. സമ്മാനാർഹരായവർ ടിക്കറ്റ് ബാബുവിന് നൽകി. ഈ ടിക്കറ്റുകളുടെ സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബാബു തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തി ആർ രാജേഷ് എംഎൽഎ ടിക്കറ്റുകൾ ഏറ്റുവാങ്ങി.

'മക്കളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കണം, കടം വീട്ടണം'; കൊവിഡ് കാലത്ത് 20 കോടിയുടെ ഭാഗ്യം മലയാളിക്ക് സ്വന്തം

യുവതിയുടെയും കാമുകന്‍റെയും മൃതദേഹം കാട്ടിനുള്ളില്‍ മൃഗങ്ങള്‍ മാന്തിക്കീറിയ നിലയില്‍

3 മീറ്റർ നീളവും 24 കിലോ തൂക്കവും; ലോക്ക്ഡൗണില്‍ പൂട്ടിയ ജ്വല്ലറി തുറന്നപ്പോള്‍ കണ്ടത് അടയിരിക്കുന്ന പാമ്പിനെ

കോട്ടയം മാർക്കറ്റിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നൊഴിവാക്കി;ആദ്യഘട്ടത്തിൽ തുറക്കുക മൊത്തവ്യാപാരസ്ഥാപനങ്ങൾ മാത്രം