ബൈക്കിലെത്തിയ ആൾ 5000 രൂപ സമ്മാനാർഹമായ നമ്പർ പതിച്ച നാല് ടിക്കറ്റുകൾ വിൽപ്പനക്കാരന് നൽകി പണം വാങ്ങി കടന്നു കളയുകയായിരുന്നു. 

ചേർത്തല: സമ്മാനാർഹമെന്ന് ധരിപ്പിച്ച് നമ്പർ തിരുത്തിയ ലോട്ടറി നൽകി വിൽപ്പനക്കാരനിൽ നിന്ന് 20000 രൂപ തട്ടിയെടുത്തു. ചേർത്തല ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് ലോട്ടറി വിൽപ്പന നടത്തുന്ന നഗരസഭ 13-ാം വാർഡിൽ തോട്ടുവാഴത്ത് ഹരിദാസിനെ കബളിപ്പിച്ചാണ് പണം കവർന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 

ബൈക്കിലെത്തിയ ആൾ 5000 രൂപ സമ്മാനാർഹമായ നമ്പർ പതിച്ച നാല് ടിക്കറ്റുകൾ വിൽപ്പനക്കാരന് നൽകി പണം വാങ്ങി കടന്നു കളയുകയായിരുന്നു. വിൽപ്പനക്കാരൻ സമീപത്തെ ഏജൻസിയിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിൽ പതിച്ച നമ്പരുകൾ വ്യാജമാണെന്ന് കണ്ടെത്തി. നിലവിലുള്ള നമ്പരിന് മുകളിൽ സമ്മാനാർഹമായ നമ്പർ പതിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹരിദാസ് ചേർത്തല പൊലീസിൽ പരാതി നൽകി.

Read also: 'എത്രാമത്തെ തവണയാണ് നാം മകളേ മാപ്പ് എന്നുപറഞ്ഞ് കേഴുന്നത്'; രൂക്ഷമായി പ്രതികരിച്ച് കോൺ​ഗ്രസ് നേതാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...