തോട്ടത്തിലെ ജോലിക്കിടെ ആനയെ കണ്ട് തൊഴിലാളികൾ ഭയന്നോടുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ഒപ്പമുണ്ടായിരുന്നവർ അന്വേഷിച്ചെത്തിയപ്പോഴാണ് പാറയിടുക്കിൽ വീണ് കിടക്കുന്ന സുദർശനെ കണ്ടത്.


ഇടുക്കി:ഇടുക്കി മാങ്കുളത്തിന് സമീപം പീച്ചാട് ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശനാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇരട്ടയാർ സ്വദേശി ബെർണബാസിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിലെ ജോലിക്കിടെ ആനയെ കണ്ട് തൊഴിലാളികൾ ഭയന്നോടുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ഒപ്പമുണ്ടായിരുന്നവർ അന്വേഷിച്ചെത്തിയപ്പോഴാണ് പാറയിടുക്കിൽ വീണ് കിടക്കുന്ന സുദർശനെ കണ്ടത്.

അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുദർശനെ ആന ആക്രമിച്ചോയെന്ന കാര്യത്തിൽ വ്യക്തത ലഭിക്കാൻ പോസ്റ്റുമോർട്ടം നടപടി പൂർത്തീകരിക്കണമെന്ന് അടിമാലി പോലീസ് വ്യക്തമാക്കി. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരട്ടയാർ സ്വദേശി ബെർണബാസിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന തുമ്പിക്കൈക്ക് ആക്രമിച്ചതായി ചികിത്സയിൽ കഴിയുന്ന ബെർണബാസ് പറഞ്ഞു.

കാറില്‍ മറ്റൊരു സ്ത്രീ; തടയാന്‍ ശ്രമിച്ച ഭാര്യയെ ഇടിച്ചിട്ട് സിനിമ നിര്‍മ്മാതാവ്; കേസ് എടുത്തു

കാന്താരി ബാറിൽ വെടിവച്ചത് ജയിൽ മോചിതനായ ആളും അഭിഭാഷകനും : ഇരുവരും പിടിയിൽ