കോഴിക്കോട്: താമരശേരി ചുരത്തിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് മദ്രസാധ്യാപകൻ മരിച്ചു. കർണാടക കൊടക് സ്വദേശിയും മലപുറം പള്ളിയിലും അടിവാരം മദ്രസയിലും ജോലി ചെയ്യുന്നയാളുമായ അബു ത്വാഹിർ [24] ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരനാണ് മരണപ്പെട്ട ത്വാഹിർ. 

ഇന്ന് വൈകിട്ട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. 

Read more: റേഷൻ ആനുകൂല്യങ്ങൾക്ക് വ്യാജ വിവരം നൽകി; പഞ്ചായത്തംഗം പിടിയിൽ