മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും. കമ്മം സ്വദേശി കെ.സി മൊയ്‌തുവിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2024 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജാൻസി മാത്യുവാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ കെ.വി സജി അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.


