ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന വാഹനം റോഡില്‍ നിന്നും തെന്നിമാറി ചെരിഞ്ഞെങ്കിലും ആര്‍ക്കും പരിക്കില്ല.  

ദേവികുളം: വാഹനാപകടത്തില്‍ ദേവികുളം മുന്‍സിഫ് മജിസ്‌ട്രേറ്റ് സി ഉബൈദുള്ളക്ക് പരിക്ക്. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ പള്ളിവാസല്‍ പൈപ്പ്‌ലൈനിനു സമീപത്തു വച്ചായിരുന്നു അപകടം. മജിസ്‌ട്രേറ്റും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഉബൈദുള്ളയുടെ ഭാര്യ ഫാത്തിമ (36) മകന്‍ അസ്ജിത് (6) എന്നിവര്‍ക്കും പരിക്കുണ്ട്. ഫാത്തിമയുടെ കൈയ്യില്‍ പൊട്ടലുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന വാഹനം റോഡില്‍ നിന്നും തെന്നിമാറി ചെരിഞ്ഞെങ്കിലും ആര്‍ക്കും പരിക്കില്ല.