പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് വാസുവും ഭാര്യ വിശാലുവും വിദ്യാര്‍ത്ഥിയായ മകളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ വാസുവിന് അധ്വാനിക്കാനും കഴിയാതയായതോടെ ഭാര്യ കൂലി വേല ചെയ്തായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്.
കല്‍പകഞ്ചേരി: തോഴന്നൂര്‍ കുണ്ടന്‍ചിനയിലെ കൊളമ്പില്‍ വാസുവിനും കുടുംബവും ഇനി മഹല്ല് കമ്മിറ്റിയുടെ തണലില്‍ അന്തിയുറങ്ങും. മഹല്ല് കമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം തിരൂര്‍ സബ്കലക്ടര്‍ സൂരജ് ഷാജി നിര്‍വഹിച്ചു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിലാണ് വാസുവും ഭാര്യ വിശാലുവും വിദ്യാര്‍ത്ഥിയായ മകളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ വാസുവിന് അധ്വാനിക്കാനും കഴിയാതയായതോടെ ഭാര്യ കൂലി വേല ചെയ്തായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്.
സ്വന്തമായുള്ള ആറേമുക്കാല്‍ സെന്റ് സ്ഥലത്ത് ഒന്നര വര്‍ഷം മുമ്പ് തറ നിര്‍മിച്ചിരുന്നു. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് വിഷമത്തിലായ വാസു മഹല്ല് കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വീട് നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചു. പത്ത് ലക്ഷത്തോളം രൂപ ചെലവില്‍ ഒമ്പത് മാസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മഹല്ല് നിവാസികളും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
