പശുവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥ തിരഞ്ഞപ്പോഴാണ് ഉപയോഗമില്ലാത്ത സെപ്റ്റിക് ടാങ്കില്‍നിന്ന് പശുവിന്റെ അലര്‍ച്ച കേട്ടത്. 

മലപ്പുറം: സെപ്റ്റിക്ക് ടാങ്കില്‍ വീണ പശുവിനെ ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ രക്ഷപ്പെടുത്തി. പെരിന്തല്‍മണ്ണ ചീരട്ടമണ്ണയിലെ അല്‍ഫെസ് പട്ടാണിയുടെ പശുവാണ് അബദ്ധത്തില്‍ പഴയ സെപ്റ്റിക് ടാങ്കില്‍ വീണ് കുടുങ്ങിയത്.

പശുവിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുടമസ്ഥ തിരഞ്ഞപ്പോഴാണ് ഉപയോഗമില്ലാത്ത സെപ്റ്റിക് ടാങ്കില്‍നിന്ന് പശുവിന്റെ അലര്‍ച്ച കേട്ടത്. ഉടനെ തന്നെ ഇവര്‍ ജില്ലാ ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂനിറ്റിനെ ബന്ധപ്പെടുകയായിരുന്നു.

യൂനിറ്റ് ലീഡര്‍ ജബ്ബാര്‍ ജൂബിലിയുടെ നേതൃത്വത്തില്‍ സംഘമെത്തി സെപ്റ്റിക് ടാങ്കിന്‍റെ സ്ലാബുകള്‍ അടര്‍ത്തിമാറ്റി പശുവിനെ പൊക്കി എടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ യൂനിറ്റ് ഡെപ്യൂട്ടി ലീഡര്‍ ഫവാസ് മങ്കട, സെക്രട്ടറി റഹീസ് കുറ്റീരി, ശുഐബ് മാട്ടായ, ഷംസു പാലൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

മൺതിട്ട ഇടിഞ്ഞുവീണ് കുളിമുറിയടക്കം തകർന്നു, കുളിച്ചിറങ്ങിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ത്ഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി