നിരന്തരമായ മുറവിളികള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് കന്നഡ വിദ്യാലയങ്ങളില്‍ മലയാള ഭാഷ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ഭാഷ എന്ന നിലയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം.

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം.

നിരന്തരമായ മുറവിളികള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് കന്നഡ വിദ്യാലയങ്ങളില്‍ മലയാള ഭാഷ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു ഭാഷ എന്ന നിലയില്‍ കുട്ടികളെ മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇതനുസരിച്ച് 2022 ല്‍ പാഠ പുസ്തകത്തിന്‍റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുമുണ്ട്. പക്ഷേ പാഠപുസ്തകം ഇനിയും തയ്യാറായിട്ടില്ല. കാസര്‍കോട് ജില്ലയിലെ 85 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകമാണ് അച്ചടി പോലും തുടങ്ങാതെ ഫയലിൽ ഒതുങ്ങി നില്‍ക്കുന്നത്.

Also Read: മറാത്താവാഡക്ക് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തുടരും, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ടെണ്ടര്‍ നടപടികള്‍ അടക്കമുള്ളവ പൂര്‍ത്തിയാക്കി വേണം ഇനി പാഠപുസ്തകം അച്ചടിച്ച് കുട്ടികളുടെ കൈയില്‍ എത്തിക്കാന്‍. മാസങ്ങള്‍ വൈകുമെന്ന് ഉറപ്പാണ്. പാഠപുസ്തക അച്ചടി അകാരമണായി വൈകിപ്പിച്ചതില്‍ പ്രതിഷേധത്തിലാണ് ഭരണ ഭാഷാ വികസന സമിതി. മഞ്ചേശ്വരം നയാബസാറിലെ എഇഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ മലയാള അധ്യാപക നിയമനത്തിന് നടപടി എടുത്തിട്ടില്ലെന്നും സര്‍ക്കാര്‍ അലംഭാവം വെടിയണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്