മൂന്ന് പേരും സംസ്ഥാന മീറ്റിൽ സ്വർണ മെഡൽ നേടിയാണ് ദേശീയ തലത്തിൽ പങ്കെടുത്തത്.

ആലുവ: ഹരിയാനയിലെ മധുബനിൽ നടന്ന ദേശീയ പൊലീസ് മീറ്റിൽ പഞ്ചഗുസ്തി മത്സരത്തിൽ കേരള പൊലീസിനെ പ്രതിനിധീകരിച്ച് മത്സരിച്ച റൂറൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ തിളക്കം. 75 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ നിതിൻ ആൻ്റണി സ്വർണവും, 80 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ എഎൻ സനീഷ് വെള്ളിയും, 70 കിലോ വിഭാഗത്തിൽ ഡിഎച്ച് ക്യുവിലെ സിവിൽ പൊലീസ് ഓഫീസർ വിഷ്ണു മോഹനൻ വെങ്കലവും നേടി. പതിനഞ്ചോളം പേരെ തോൽപ്പിച്ചാണ് നേട്ടം സ്വന്തമാക്കിയത്. മൂന്ന് പേരും സംസ്ഥാന മീറ്റിൽ സ്വർണ മെഡൽ നേടിയാണ് ദേശീയ തലത്തിൽ പങ്കെടുത്തത്. മെഡൽ ജേതാക്കളെ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശൻ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം