അമേരിക്കയിലെ മേരിലാന്‍ഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഹെല്‍ത്തില്‍ ഗവേഷണ ബിരുദാനന്തര വിദ്യാര്‍ത്ഥിയായിരുന്നു. 

കോഴിക്കോട്: ഉന്നത പഠനത്തിനായി പോയ യുവാവ് വാഷിങ്ടണില്‍ അന്തരിച്ചു. തൊണ്ടയാട് കണ്ണമ്പത്ത് 'ഗുരുകൃപ'യില്‍ പി. നന്ദനന്റെയും വള്ളിശ്ശേരി പ്രസന്നയുടെയും മകന്‍ കൃഷ്ണപ്രസാദ് (31) ആണ് മരിച്ചത്. 

അമേരിക്കയിലെ മേരിലാന്‍ഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഹെല്‍ത്തില്‍ ഗവേഷണ ബിരുദാനന്തര വിദ്യാര്‍ത്ഥിയായിരുന്നു. നാട്ടില്‍ വന്ന് തിരിച്ചുപോകുന്നതിനിടെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചുണ്ടായ ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. റസ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തിരുവനന്തപുരം ഐഎസ്എസ്ഇആറില്‍ നിന്ന് ജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം ഉന്നത പഠനത്തിനായി മേരിലാന്‍ഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്ഹെല്‍ത്തില്‍ ചേരുകയായിരുന്നു. ഭാര്യ: സിദി (കേരള ഗ്രാമീണ്‍ ബാങ്ക്, ഫറോക്ക്), മകള്‍: ചേതനകൃഷ്ണ. സഹോദരന്‍: രാമപ്രസാദ് (ടിസിഎസ്, കൊച്ചി).