മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോണേക്കര പറമ്പാത്ത് പറമ്പിൽ ഷഹീർ പി വൈ (23), പശ്ചിമ ബംഗാൾ സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന 16.895 കിലോ കഞ്ചാവ് പിടികൂടി. മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പോണേക്കര പറമ്പാത്ത് പറമ്പിൽ ഷഹീർ പി വൈ (23), പശ്ചിമ ബംഗാൾ സ്വദേശി മെഹബൂബ് മുർഷിദ് (18) എന്നിവരാണ് അറസ്റ്റിലായത്. ഹിൽപാലസ് എസ്എച്ച്ഒ വിആർ രേഷ്മയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.