പോളണ്ടിൽ വൈക്കം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 24 മുതൽ യുവാവിനെ കാണാനില്ലായിരുന്നു.

ദില്ലി: പോളണ്ടിൽ മലയാളിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശിയായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ 24 മുതൽ യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തുടർന്ന് പോളണ്ടിൽ എത്തിയ യുവാവിന്‍റെ ബന്ധു പൊലീസിൽ പരാതി നൽകി. പിന്നീട് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്‍റെ ബന്ധുക്കള്‍ പോളണ്ടിലെത്തിയിട്ടുണ്ട്. എംബസിയുമായി ചേര്‍ന്ന് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. യുവാവിന്‍റെ പേരുവിവരങ്ങള്‍ അടക്കം എംബസി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

നവീൻ ബാബുവിനുമേൽ മറ്റു ചില സമ്മർദങ്ങളും ഉണ്ടായിരുന്നു; ചില കുടുംബാംഗങ്ങളോട് അത് പറ‍ഞ്ഞിട്ടുണ്ടെന്ന് മഞ്ജുഷ

'നവീൻബാബു കൈക്കൂലി വാങ്ങിയിട്ടില്ല, ദിവ്യ നടത്തിയത് വൻആസൂത്രണം'; ലാൻഡ് റെവന്യൂ ജോ. കമ്മീഷണറുടെ റിപ്പോർട്ട്

YouTube video player