ബൈക്കിൽ കയറാൻ വിസമ്മതിച്ച വയോധികയെ പ്രതി തള്ളിയിട്ട ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്
കൊല്ലം: വയോധികയോട് ലൈംഗികതിക്രമം നടത്തിയെന്ന പരാതിയിൽ പ്രതി പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ജോസ് (45) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. വീട്ടു ജോലിക്കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗാർഹിക തൊഴിലാളിയായ വയോധികയെ വഴിമധ്യേ തടഞ്ഞ് നിർത്തിയ പ്രതി ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്ന് പരാതിയിൽ പറയുന്നു. ബൈക്കിൽ കയറാൻ വിസമ്മതിച്ച വയോധികയെ പ്രതി തള്ളിയിട്ട ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Add Asianetnews as a Preferred Source

