ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഇൻഡോ-യുഎസ് ഐടി എഡ്യുകേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രതി, വിദേശത്ത് വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2025 ജൂലൈ 18 മുതല്‍ സെപ്റ്റംബര്‍ 27 വരെയുള്ള വിവിധ തീയതികളിലായി 8 ലക്ഷം രൂപയാണ് കൈക്കലാക്കിയത്.
തൃശൂര്‍: സെര്‍ബിയയിൽ പുത്തന്‍വേലിക്കര സ്വദേശിയായ പരാതിക്കാരനും സഹോദരിക്കും വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയിൽ. പൂമംഗലം വില്ലേജില്‍ കൈപ്പറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശ്ശേരി വീട്ടില്‍ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് സനീഷിനെ പിടികൂടിയത്. പ്രതിയെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഇൻഡോ-യുഎസ് ഐടി എഡ്യുകേഷൻ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രതി, വിദേശത്ത് വര്‍ക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2025 ജൂലൈ 18 മുതല്‍ സെപ്റ്റംബര്‍ 27 വരെയുള്ള വിവിധ തീയതികളിലായി ആണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ മുഖേന മൂന്ന് ലക്ഷം രൂപയും, 2025 സെപ്റ്റംബര്‍ 27ന് ഇരിങ്ങാലക്കുടയിലെ ഓഫീസില്‍ വെച്ച് നേരിട്ട് അഞ്ച് ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ എട്ട് ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയത്. എന്നാല്‍, പണം കൈപ്പറ്റിയ ശേഷം വിസ ശരിയാക്കി നല്‍കാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് വരാനായി രഹസ്യമായി അബുദാബിയില്‍ നിന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജി എം.കെ, ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പ്രദീപ് കെ.ഒ, എസ്.ഐ ജാക്‌സണ്‍, എസ്.ഐ സൗമ്യ ഇ.യു, എ.എസ്.ഐ മാരായ മുരുകദാസ്, രാജേഷ്, സി.പി.ഒ അജിത്ത് സി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


