ഹംഗറിയിൽ കമ്പനിയിൽ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്
കൊച്ചി: വിസ തട്ടിപ്പ് പ്രതി അറസ്റ്റിൽ. ആലുവ കീഴ്മാട് എരുമത്തല റേഷൻകട കവല ഉമാ പറമ്പിൽ വീട്ടിൽ വിജയ് (45)നെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെകടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഹംഗറിയിൽ കമ്പനിയിൽ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ ഇത്തരം കേസുകളും പരാതികളും നിലനിൽക്കേ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
എസ്ഐ ടിഎ മുഹമ്മദ്, എഎസ്ഐമാരായ പിഎസ് സലിം, വിഎം ജമാൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഹാരിസ് എച്ച് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


