കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വൻ സ്വർണവേട്ട നടത്തിയിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരാണ് അന്ന് പിടിയിലായത്.

കൊച്ചി: ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം ഒളിച്ചുകടത്താൻ (gold smugglimg) ശ്രമിച്ചയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ (nedumbassery airport) പിടിയില്‍. സൗദിയിൽ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച 962 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വൻ സ്വർണവേട്ട നടത്തിയിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ മൂന്ന് പേരാണ് അന്ന് പിടിയിലായത്.

തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീർ , മലപ്പുറം സ്വദേശി അഫ്സൽ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നത്. യൂസഫിൽ നിന്നും 966 ഗ്രാം, മുനീറിൽ നിന്നും 643 ഗ്രാം, ബഷീറിൽ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വർണ്ണവും കണ്ടെത്തിയത്. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 

അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കഞ്ചാവെത്തിച്ച് വിൽപ്പന: യുവാക്കൾ അറസ്റ്റിൽ

കൊച്ചി: അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം കഞ്ചാവെത്തിച്ച് (Cannabis) വിൽപ്പന നടത്തിയിരുന്ന യുവാക്കൾ അറസ്റ്റിൽ. തേവക്കൽ സ്വദേശി വൈശാഖ്, കങ്ങരപ്പടി സ്വദേശി ഷാജഹാൻ, കളമശ്ശേരി (Kalamasseri) സ്വദേശികളായ സുമൽ വർഗീസ്, വർഗീസ് എന്നിവരെയാണ് തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 

കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. 

ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികൾ അറസ്റ്റിലായത്. സംഘമായാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു

രാജമുദ്രിയിൽ നിന്നുമുള്ള അന്‍പതോളം കഞ്ചാവ് പൊതികളുമായി 'ഇമ്പാല മജീദ്' പിടിയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് ബൈക്കിലെത്തി വിതരണം ചെയ്യുന്ന സംഘത്തിലുൾപ്പെട്ട ഒരാൾ പിടിയിലായി. കോഴിക്കോട് കോളത്തറ കണ്ണാടി കുളം റോഡ് വരിക്കോളി മജീദ് (ഇമ്പാല മജീദ് - 55) ആണ് കസബ പൊലീസും സിറ്റി നാർക്കോട്ടിക്ക് സ്ക്വാഡും (ഡൻസാഫും) സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായത്. വിൽപ്പനയ്ക്കായി സൂക്ഷിച്ച അൻപതോളം കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തത്.

മുന്നൂറ് ഗ്രാം കഞ്ചാവുണ്ടായിരുന്നു. അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കിയാണ് ഇത്തരം പാക്കറ്റുകൾ വിൽപന നടത്തുന്നത്. ആന്ധ്രയിലെ രാജമുദ്രിയിൽ നിന്നും ഇടനിലക്കാരാണ് കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരിൽ എത്തിക്കുന്നത്. ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്ന നാല് കിലോഗ്രാം കഞ്ചാവ് ഡൻസാഫിൻ്റെ നേതൃത്വത്തിൽ എലത്തൂർ പൊലീസ് പിടികൂടിയതിനു പുറകെയാണ് ഈ അറസ്റ്റ്. അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.