ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് പരാതി.2023-ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട ആളാണ് ഇയാൾ.
കൊച്ചി: ശ്രീനാരായണ ഗുരുവിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹികമാധ്യമ പോസ്റ്റ് പങ്കുവെച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ ശ്രീഭദ്ര എൽപി സ്കൂളിന് സമീപം കൈതവളപ്പിൽ വീട്ടിൽ സുഭാഷി(57)നെയാണ് എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണ ഗുരുവിനെയും ഈഴവ സമുദായത്തെയും എസ്എൻഡിപി യോഗവുമായി ബന്ധപ്പെട്ട വ്യക്തികളെയും സാമൂഹികമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശം നടത്തിയെന്നാണ് പരാതി.
2023-ൽ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഉൾപ്പെട്ട ആളാണ് ഇയാൾ. ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐമാരായ എം അജേഷ്, സികെ രാജേഷ് , എ എസ്ഐടി എൻ സ്വരാജ്, സീനിയർ സിപിഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


