ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസിൽ പ്രതിയായ വർക്കല സ്വദേശി അബ്ദുള്ള (26) യെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ആലപ്പുഴ സൈബർ സെല്ലിന്‍റെ സഹായത്തോടെ വർക്കലയിലെ ഒരു ലോഡ്ജിൽ നിന്ന് പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. 

ഫെബ്രുവരി 13നാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്. പെൺകുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ 14 ന് രാവിലെ പരാതി മാവേലിക്കര സ്റ്റേഷനിൽ കൊടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ഇരുവരെയും വർക്കലയിൽ നിന്ന് കണ്ടെത്തിയത്. പ്രതി ഗൾഫിലും ജയിലിൽ കഴിഞ്ഞ വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.