പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, പുറത്തറിഞ്ഞതോടെ ആത്മഹത്യാശ്രമം, യുവാവ് പിടിയില്‍
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സലിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വള്ളികുന്നം എണ്ണമ്പള്ളിശ്ശേരി സലിമിനെയാണ് (22) വള്ളികുന്നം പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ ഇയാൾ കഴിഞ്ഞ ഒരാഴ്ച മുൻപാണ് പീഡിപ്പിച്ചത്. സംഭവം പെൺകുട്ടിയുടെ.ബന്ധുക്കൾ അറിഞ്ഞതോടെ സലിം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ എം.എം ഇഗ്നേഷ്യസ്, എസ്.ഐമാരായ കെ അജിത്ത്, കെ.ആർ രാജീവ്, നിസാം എന്നിവരുടെ സംഘമാണ് സലിമിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കൂത്തുപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.
17കാരനെ പണം നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവില്വാമല പട്ടിപറമ്പ് ആര്യമ്പടത്ത് വീട്ടില്‍ രഘു (38), വടക്കാഞ്ചേരി പത്താംകല്ല് പുത്തളകുളം വീട്ടില്‍ ബാദുഷ (20) എന്നിവരാണ് പിടിയിലായത്.
പണം വാഗ്ദാനം ചെയ്ത് ഒന്നാംപ്രതി രഘു രണ്ടാംപ്രതിയുടെ സഹായത്തോടെ പതിനേഴുകാരനെ മോട്ടോര്‍ സൈക്കിളില്‍ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് എസ് എച്ച് ഒ മാധവന്‍കുട്ടി കെയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സബ് ഇന്‍സ്‌പെക്ടര്‍ അനുരാജ് ടി സി, അസ്സി, സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗിരീഷ്‌കുമാര്‍, ഗീത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത്‌മോന്‍, അനീഷ്‌ലാല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.