Asianet News MalayalamAsianet News Malayalam

തർക്കം കൈവിട്ടു, മീന്‍ പിടിക്കുന്ന ഊത്തുളി അയല്‍വാസിയുടെ നേരെ പ്രയോഗിച്ചു, കുത്തിക്കയറിയത് കഴുത്തിൽ; അറസ്റ്റ്

ശശിയുടെ വീട്ടിലെത്തിയ ദിനേഷ് കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഊത്തുളി കൊണ്ട് ഊതുകയായിരുന്നു. ഊത്തുളിയുടെ ഉളി ശശിയുടെ കഴുത്തിലാണ് തറച്ചത്.

man arrested for murder attempt against neighbor in thrissur
Author
First Published Sep 13, 2024, 2:09 AM IST | Last Updated Sep 13, 2024, 2:09 AM IST

തൃശൂര്‍: മീന്‍ പിടിക്കുന്ന ഊത്തുളിയുമായി അയല്‍വാസിയെ ആക്രമിച്ച കാട്ടൂര്‍ സ്വദേശി പൊലീസ് പിടിയിലായി. കരാഞ്ചിറ മുനയം ബണ്ടിന് സമീപം താമസിക്കുന്ന തുപ്രാടന്‍ വീട്ടില്‍ ദിനേഷ് (53) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദിനേഷ് അയല്‍വാസിയായ പുതുവിട്ടില്‍ ശശി (62) എന്നയാളെയാണ് ആക്രമിച്ചത്. 

ശശിയുടെ വീട്ടിലെത്തിയ ദിനേഷ് കസേരയില്‍ ഇരിക്കുകയായിരുന്ന ശശിയുടെ നേരെ ഊത്തുളി കൊണ്ട് ഊതുകയായിരുന്നു. ഊത്തുളിയുടെ ഉളി ശശിയുടെ കഴുത്തിലാണ് തറച്ചത്. ഉടന്‍ തന്നെ ഇയാളെ ബന്ധുക്കള്‍ കരാഞ്ചിറ ആശുപത്രിയില്‍ എത്തിച്ച ഉളി സര്‍ജറി ചെയ്ത് ഊരി മാറ്റി. കാട്ടൂര്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ധനേഷ് സി.ജി, നിബിന്‍, ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Read More :  അപകടം നടന്ന് 2 ദിവസം, ആകെയുള്ള തുമ്പ് 'ലുങ്കി'; സുരേഷിനെ ഇടിച്ചിട്ട ബൈക്കും പ്രതികളും എവിടെ? അന്വേഷണം ഇരുട്ടിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios