വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് വടകരയിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിംഗ് ജോലിക്ക് ഈ വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

(പ്രതീകാത്മക ചിത്രം)

മകളെ ശല്യം ചെയ്തതിന് പരാതി നൽകിയതിൽ വൈരാഗ്യം, രാത്രി മതിൽ ചാടി വീട്ടിൽ കയറി അതിക്രമം, മോഷണം; യുവാവ് പിടിയിൽ

YouTube video player

അതേസമയം കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാ‍ർത്ത 15 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിയെ ചേവായൂർ പെലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. എലത്തൂർ സ്വദേശിനി ജെസ്‌ന ( 22 ) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 2022 ഡിസംബർ 29 നാണ് കേസിൽ യുവതിക്കെതിരെ പൊലീസിൽ പരാതി എത്തിയത്.

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പരാതി നൽകിയത്. ഈ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ എലത്തൂർ സ്വദേശിനി ജെസ്‌ന നാട്ടിലുണ്ടായിരുന്നില്ല. സംഭവ ശേഷം വിദേശത്തേക്ക് പോയിരുന്നു ജെസ്‌ന. ഇവർ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഈ വിവരം അറിഞ്ഞതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ഊർജ്ജിതമാക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ ജസ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. കോടതി ഇവരെ റിമാൻ‍ഡ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്കാണ് യുവതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കേസ് സംബന്ധിച്ച അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന ജസ്ന രഹസ്യമായി സന്ദര്‍ശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് വിവരം.

കോഴിക്കോട്ട് 15- കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22-കാരി അറസ്റ്റിൽ