ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. 

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദലിത് വിഭാഗക്കാരിയാണ് പരാതിക്കാരി. ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവര്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഘം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona