പ്രതിയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരുന്ന മാലയും പൊലീസ് കണ്ടെടുത്തു. പ്രതിയെ പിന്നീട് അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു. 

അമ്പലപ്പുഴ: പട്ടാപ്പകൽ വൃദ്ധയുടെ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. പുന്നപ്ര പനച്ചുവട് മഹാത്മാ കോളനിയിൽ സാബു ( 52 ) വിനെയാണ് പുന്നപ്ര എസ്. ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് കളർകോട് മാനാ വെളിയിൽ രാജമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് പ്രതി കവർന്നത്.

കവർച്ചക്ക് ശേഷം സൈക്കിളിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവിയുടെ സഹായത്താൽ നടന്ന അന്വേഷണത്തിനൊടുവിൽ ഇന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ടിരുന്ന മാലയും പൊലീസ് കണ്ടെടുത്തു. പ്രതിയെ പിന്നീട് അമ്പലപ്പുഴ കോടതി റിമാൻഡ് ചെയ്തു. 

Read Also: വ്യാജ കാർഡുണ്ടാക്കി എടിഎമ്മിൽ നിന്ന് പണം തട്ടുന്ന സംഘം കാസർകോട് പിടിയിൽ

ബൈക്കിലെത്തി മോഷണം; 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി കടയ്ക്കാവൂർ പൊലീസ്

ജൂവലറിയില്‍ നിന്ന് 14 പവന്റെ സ്വർണവും 2,87,000 രൂപയും മോഷ്ടിച്ച പ്രതികൾ പിടിയിൽ; കുടുക്കിയത് സിസിടിവി

സ്കൂട്ടറില്‍ ചന്ദനത്തടി കടത്താന്‍ ശ്രമം; അന്തർ സംസ്ഥാന മോഷ്ടാവ് പിടിയില്‍, കൂട്ടാളി ഓടി രക്ഷപ്പെട്ടു