വിദ്യാർത്ഥികൾക്ക് നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍.

അമ്പലപ്പുഴ: വിദ്യാർത്ഥികൾക്ക് നിരോധിത ലഹരി വസ്തുക്കള്‍ വിൽക്കുന്നയാളെ പൊലീസ് പിടികൂടി. പുന്നപ്ര പുത്തൻ പറമ്പ് സനോജി(33)നെയാണ് പുന്നപ്ര എസ്ഐ രാജൻ ബാബുവിന്റെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഷാപ്പുമുക്കിന് സമീപം കടയിൽ നിന്ന് 74 പാക്കറ്റ് നിരോധിത ലഹരി വസ്തു പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍റ് ചെയ്തു.