കണക്ക് ഒപ്പിക്കുമ്പോള്‍ കുപ്പി കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടു.

തിരുവനന്തപുരം: ബെവ്കോയുടെ പ്രീമിയം ഔട്‍ലെറ്റില്‍ നിന്ന് വിലകൂടിയ മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുബിന്‍ ഗബ്രിയേലാണ് അറസ്റ്റിലായത്. ഔട്‍‍ലെറ്റില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ചത് അറിയാതെയാണ് പ്രതി മോഷണത്തിന് എത്തിയത്. 

മുമ്പും പലതവണ ഇങ്ങനെ കുപ്പി അരയില്‍ താഴ്ത്തി സുബിന്‍ സ്ഥലം വിട്ടിരുന്നു. കണക്ക് ഒപ്പിക്കുമ്പോള്‍ കുപ്പി കുറയുന്നത് ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടു. മോഷണം നടക്കുന്നുണ്ടെന്ന് ഉറപ്പായതോടെ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചു. പതിവുപോലെ അയാള്‍ പിന്നെയും വന്നു. ഒരു ഫുള്‍ ബോട്ടിലെടുത്ത് അടിവസ്ത്രത്തില്‍ താഴ്ത്തി, അടിച്ചതിന്‍റെ വീര്യം തീരും മുമ്പ് വര്‍ക്കല പൊലീസ് പൊക്കി. 

കഴിഞ്ഞമാസം 19 മുതല്‍ ഇക്കഴിഞ്ഞ നാലാംതീയതി വരെ ആറായിരത്തി എണ്‍പത് രൂപയുടെ മദ്യമാണ് സുബിന്‍ അടിച്ചുമാറ്റിയത്. രണ്ടാഴ്ചയ്ക്കിടെ ഇത്രയും മദ്യം ഇയാള്‍ കുടിച്ചുതീര്‍ത്തതാണോ മറിച്ചുവിറ്റതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കമ്പിളിക്കണ്ടത്ത് ആക്ടീവ സ്കൂട്ടറിൽ രണ്ട് പേർ, അത്ര പന്തിയല്ല; കയ്യോടെ പൊക്കിയപ്പോൾ 16 ലിറ്റർ വാറ്റ് ചാരായം!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം