Asianet News MalayalamAsianet News Malayalam

കമ്പിളിക്കണ്ടത്ത് ആക്ടീവ സ്കൂട്ടറിൽ രണ്ട് പേർ, അത്ര പന്തിയല്ല; കയ്യോടെ പൊക്കിയപ്പോൾ 16 ലിറ്റർ വാറ്റ് ചാരായം!

ചാരായം വിറ്റ വകയിൽ പ്രതികളുടെ കൈയിൽ  ഉണ്ടായിരുന്ന 5000 രൂപ  തൊണ്ടി മണിയായും, ചാരായം വില്പനയ്ക്ക് ഉപയോഗിച്ച ആക്ടീവ സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

Two people were arrested with 12 litres of illicit liquor in Idukki vkv
Author
First Published Mar 11, 2024, 3:22 PM IST

കമ്പിളിക്കണ്ടം: ഇടുക്കി ജില്ലയിലെ കമ്പിളികണ്ടത്ത് വാറ്റുചാരായവുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിലായി. കമ്പിളികണ്ടം ഭാഗത്ത് വെച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് കൊന്നത്തടി സ്വദേശികളായ ജോസ് വർഗീസ്, ഷാജി തോമസ് എന്നിവരെ പൊക്കിയത്.  16 ലിറ്റർ ചാരായമാണ് ഇവരിൽ നിന്നും പിടികൂടി.

വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിലെത്തിയ ഇരുവരെയും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് തടഞ്ഞു. സ്കൂട്ടർ പരിശോധനിക്കാനായി അടുത്തെത്തിയപ്പോൾ പരുങ്ങിയ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് കുപ്പികളിലാക്കിയ ചാരായം കണ്ടെത്തിയത്. ഇതോടെ ജോസ് വർഗീസിനേയും ഷാജി തോമസിനെയും എക്സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാരായം വിറ്റ വകയിൽ പ്രതികളുടെ കൈയിൽ  ഉണ്ടായിരുന്ന 5000 രൂപ  തൊണ്ടി മണിയായും, ചാരായം വില്പനയ്ക്ക് ഉപയോഗിച്ച ആക്ടീവ സ്‌കൂട്ടറും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടു പ്രതികളെയും പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ  എ.സി നെബുവിന്‍റെ നേതൃത്വത്തിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ തോമസ് ജോൺ, ഷിജു പികെ, സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ, വുമൺ സിവിൽ എക്സൈസ് ഓഫീസർ അശ്വതി,എക്സൈസ് ഡ്രൈവർ ശശി പികെ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

Read More :  'യേ ക്യാഹേ ഭായ് ?', ഒരക്ഷരം മിണ്ടിയില്ല; മണക്കാട് അതിഥി തൊഴിലാളിയുടെ കയ്യിൽ 2 കിലോ കഞ്ചാവും ബ്രൗൺ ഷുഗറും!

Latest Videos
Follow Us:
Download App:
  • android
  • ios