ഓൺലൈൻ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് വീഡിയോ കോൾ ചെയ്ത് മാനഹാനി ഉണ്ടാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി.
തൃശൂർ: ഓൺലൈൻ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ വാട്സ് ആപ്പ് നമ്പറിലേക്ക് വീഡിയോ കോൾ വിളിച്ച് മാനഹാനി ഉണ്ടാക്കിയെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം തോപ്പുംപടി സ്വദേശി കട്ടിയാട്ട് വീട്ടിൽ ടോണി (32) യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടോണി തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ലഹരിക്കടിമപ്പെട്ട് പൊതുജനശല്യം വരുത്തിയ കേസിലെ പ്രതിയാണ്. പൊലീസ് ഇൻസ്പെക്ടർ ബി.കെ.അരുൺ, എസ്ഐ സെബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
