കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന ത്രാസും കവറുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കൊല്ലം: കൊല്ലം മുഖത്തലയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പടയപ്പയെന്ന് വിളിക്കുന്ന വിഷ്ണു വിശാഖാണ് പിടിയിലായത്. ഇയാള്‍ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തിവരികയായിരുന്നു. സ്കൂളിന് സമീപത്ത് നിന്നാണ് കഞ്ചാവ് പൊതികളുമായി പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന ത്രാസും കവറുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ചാത്തന്നൂർ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
