കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്നു വേട്ട. രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി കണ്ണൂർ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടിൽ ജാബിറിനെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. 530 ഗ്രാം എംഡിഎംഐ ആണ് ഇയാളിൽ നിന്നും പിടികൂടിയത്.

കേസ് കൊച്ചി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറിയിട്ടുണ്ട്. ഖത്തർ എയർവേയ്സ് വിമാനത്തിൽ ദോഹക്ക് ലഹരിമരുന്ന് കടത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് അധികൃതർ അറിയിച്ചു.