യുവാവില്‍ നിന്നും 9.62 ഗ്രാം കഞ്ചാവും 0.24 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ബത്തേരി: മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് വി.പി. മുഹമ്മദ് ഷമീര്‍(34)നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലുള്ള പൊലീസ് ചെക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്. യുവാവില്‍ നിന്നും 9.62 ഗ്രാം കഞ്ചാവും 0.24 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജു, സിവില്‍ പോലീസ് ഓഫീസര്‍ എം.എസ്. ഷാന്‍ എന്നിവരാണ് പരിശോധ നടത്തിയത്.