കാറിൽ കടത്തുകയായിരുന്ന 75 ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. ഹൈവെ പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം പൊലീസാണ് പണം പിടികൂടിയത്‌.

കാസര്‍കോട്: മഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 75 ലക്ഷം രൂപയാണ് പൊലീസ് പിടികൂടിയത്. ഹൈവെ പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം പൊലീസാണ് പണം പിടികൂടിയത്‌. കാഞ്ഞങ്ങാട് സ്വദേശി തുക്കാറാം എന്നയാളും അദ്ദേഹത്തിൻ്റെ ഭാര്യയുമാണ് കാറിൽ ഉണ്ടായിരുന്നത്. മംഗളൂരു ഭാഗത്ത് നിന്നും എത്തിയ കാറിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. കാർ യാത്രക്കാർക്ക് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇതോടെ പണം കസ്റ്റഡിയിലെടുത്തത്.

YouTube video player