ലോട്ടറി ഏജന്‍റാണ് താനെന്ന് പറഞ്ഞാണ് വിനോദ് ഓഫീസിൽ എത്തിയത്. ഓഫീസ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവിൽ ടൗൺ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ. നാരങ്ങാനം സ്വദേശി വിനോദാണ് അക്രമം നടത്തിയത്. കമ്പ്യൂട്ടറും പ്രിന്‍ററും ഉൾപ്പെടെ തകർത്തു. ലോട്ടറി വകുപ്പിലാകെ തട്ടിപ്പാണെന്നും ഏജന്‍റുമാരെ വഞ്ചിക്കുകയാണെന്നും പറഞ്ഞായിരുന്നു അക്രമം. ലോട്ടറി ഏജന്‍റാണ് താനെന്ന് പറഞ്ഞാണ് വിനോദ് ഓഫീസിൽ എത്തിയത്. ഓഫീസ് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒടുവിൽ ടൗൺ പൊലീസെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

അതേസമയം, കൊച്ചി ന​ഗരത്തിലെ ​ഗുണ്ടാ ആക്രമണത്തിന്റെ വാർത്തകളും പുറത്ത് വരുന്നു. തിരക്കേറിയ ജംഗ്ഷനിൽ വെച്ച് ഫോർട്ട് കൊച്ചി സ്വദേശി ഗ്രാഫിനെ പൊക്കൻ ബിപിൻ എന്ന പേരിൽ അറിയപ്പെടുന്ന ബിബീഷ് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് പരമാര ജംഗ്ഷൻ പരിസരത്ത് വെച്ച് സംഭവം ഉണ്ടായത്.

ഫോർട്ട് കൊച്ചി സ്വദേശി ഗ്രാഫിനെയാണ് ഇയാൾ ആക്രമിച്ചത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൊച്ചി നഗരത്തിലെ പല സ്റ്റേഷനുകളിലുമായി ഗ്രാഫിനെതിരെ 10 കേസുകളും ബിബീഷിനെതിരെ ഒൻപത് കേസുകളും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അടുത്തകാലത്തായി ഇവർ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടായി. പരമാര ജംഗ്ഷനിലെ ഒരു വീടിന്‍റെ പരിസരത്ത് ഗ്രാഫിൻ നിൽക്കുമ്പോഴാണ് ബിബീഷെത്തി വാക്ക് തർക്കം ഉണ്ടായത്.

പ്രകോപനമായതോടെ പട്ടിക എടുത്ത് ബിബീഷ് ഗ്രാഫിന്റെ തലയ്ക്കടിച്ചു. സ്ലാബിന് മുകളിലേക്ക് വീണ ഗ്രാഫിന്‍റെ തലയ്ക്കാണ് പരിക്ക് പറ്റിയത്. പരിക്കേറ്റ ഗ്രാഫിനെ ബിബീഷ് തന്നെയാണ് ആദ്യം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. 52 വയസ്സുണ്ട് ഗ്രാഫിന്. വധശ്രമത്തിനാണ് നോർത്ത് പൊലീസ് ബിബീഷിനെതിരെ കേസെടുത്തിരിക്കുന്നത്. 

വില വർധിപ്പിക്കില്ലെന്നുള്ള വാക്കു പാലിക്കാനായതിൽ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; ഓണം ഫെയർ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം