യുവാവിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെ ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു. 

പാലാ: കൂലി നല്‍കിയില്ലെന്നാരോപിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്ത യുവാവിനെ പൊലീസ് പിടികൂടി. മുത്തോലിയിലെ കൈലാസ് ഹോട്ടലാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിയായ ഹരിലാല്‍ എന്ന യുവാവ് അടിച്ചുതകര്‍ത്തത്. പണിയെടുത്തതിന് കൂലി കിട്ടിയില്ലെന്നാരോപിച്ച് ഹോട്ടലിന്റെ ചില്ലുകളും പാത്രങ്ങളും അടിച്ചുതകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്. 

യുവാവിനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെ ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഇയാളുടെ കൈയില്‍ മുറിവുണ്ടായിരുന്നു. ഇയാളെ പരിശോധിച്ച ഡോക്ടര്‍ 5000 രൂപയുടെ പരിശോധനകള്‍ നിര്‍ദേശിച്ചതോടെ പൊലീസും കുഴങ്ങി. പരിശോധനകള്‍ ഒഴിവാക്കാനാകില്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona